പൊന്നാനി : ബിയ്യം കായലിൽ ബോട്ട് റൈസിങ് കമ്മിറ്റിയുടെ (ബി.ബി.ആർ.സി.) നേതൃത്വത്തിൽ സെപ്റ്റംബർ 17-ന് നടക്കുന്ന വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ പരിശീലനം തുടങ്ങി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർത്തിവെച്ച ബിയ്യം കായൽ ജലോത്സവം ഇത്തവണ ആഘോഷങ്ങളില്ലാതെയാണ് നടത്തുന്നത്. മേജർ വിഭാഗത്തിൽ 15 വള്ളങ്ങളും മൈനർ വിഭാഗത്തിൽ 17 വള്ളങ്ങളുമടക്കം മുപ്പത്തിരണ്ടോളം ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. രാവിലെയും വൈകീട്ടും ബിയ്യം കായലിൽ മത്സരാർത്ഥികൾ പരിശീലിക്കുന്നുണ്ട്. 17-ന് ഉച്ചയ്ക്ക് 1.30-നാണ് മത്സരം.