മാറഞ്ചേരി : 2025 ജനുവരി 4,5 (ശനി, ഞായർ) തിയ്യതികളിൽ മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ നടക്കുന്ന പി സി ഡബ്ല്യു എഫ് പതിനേഴാം വാർഷിക സമ്മേളന- പതിനൊന്നാം ഘട്ട സ്ത്രീധനരഹിത വിവാഹ സംഗമ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും, ലോഗോ പ്രകാശനവും,
2024 ആഗസ്ത് 31 ശനിയാഴ്ച്ച വൈകീട്ട് 3 .30 ന് മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ വെച്ച് നടക്കും. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും പി സി ഡബ്ല്യു എഫ് ഉപദേശക സമിതി അംഗവുമായ
അഡ്വ: ഇ സിന്ധു ഓഫീസ് ഉദ്ഘാടനം ചെയ്യും .ലോഗോ പ്രകാശനം വി കെ അബ്ദുൽ ഖാദർ (Superintendent of Police &Controller, Legal Metrology,
Thiruvananthapuram) നിർവ്വഹിക്കും .മാറഞ്ചേരി, ഗ്രാമ പഞ്ചായത്ത്
പ്രസിഡൻ്റ് ബീന ടീച്ചർ അംഗത്വ വിതരണോദ്ഘാടനം നടത്തും.
സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും എന്ന് സംഘാടകർ അറിയിച്ചു

Related Post

Leave a Reply

Your email address will not be published. Required fields are marked *