എരമംഗലം  : സി.എം.എം.യു.പി സ്കൂളിലെ കലോൽസവം  ‘ പൊലിക ‘ സമാപിച്ചു. പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ മണികണ്ഠൻ പെരുമ്പടപ്പ് കലോൽസവം ഉൽഘാടനം ചെയ്തു. സ്കൂൾ മാനേജർ അഫ്സൽ അലി മുഖ്യ അതിഥിയായി. പ്രധാന അധ്യാപകൻ നൗഷാദ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് രാജാറാം അധ്യക്ഷനായി. വാർഡ് മെമ്പർ ഷീജ സുരേഷ്, പ്രഗിലേഷ് ശോഭ , ലിജോ മാസ്റ്റർ, ഹേമന്ദ് മാസ്റ്റർ, ആനിഫ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ഫാത്തിമ്മ ടീച്ചർ നന്ദി അറിയിച്ചു. വിദ്യാർത്ഥികളുടെ മികവുറ്റ കലാ പ്രകടനങ്ങൾ അരങ്ങേറി.

Related Post

Leave a Reply

Your email address will not be published. Required fields are marked *