പൊന്നാനി : റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പൊന്നാനി നഗരസഭാ കമ്മിറ്റി റോഡ് ഉപരോധിച്ചു. പൊന്നാനിയിലെ പ്രധാനപ്പെട്ട റോഡുകളെല്ലാം തകർന്നുകിടക്കുകയാണ്. അറ്റകുറ്റപ്പണി നടത്താത്ത അധികൃതരുടെ നിസ്സംഗതയ്ക്കെതിരേയാണ് സമരം നടത്തിയത്.ചന്തപ്പടിയിൽ നടന്ന റോഡ് ഉപരോധം മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പൊന്നാനി ഉദ്ഘാടനംചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് കെ. ഇസ്മായിൽ, ടി.പി.ഒ. മുജീബ്, നാസർ ബാബു, ലിയാക്കാത്ത്, എം.പി. ഖാദർ, നാസർ പൊന്നാനി, ആർ.വി. അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി.
നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ റോഡുകൾ തകരുന്നതിന് പരിഹാരം കാണാതെ അധികൃതർ നിസ്സംഗത പുലർത്തുന്നത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കമ്മ്യൂണിറ്റി യൂത്ത് സേവേഴ്‌സ് ഫോറം (സി.വൈ.എസ്.എഫ്.) പൊതുയോഗം കുറ്റപ്പെടുത്തി. ചെയർമാൻ എ. കെരീമുള്ള അധ്യക്ഷത വഹിച്ചു. എ.എം. സഫറുള്ള യൂസഫ്, യാസിർ അറഫാത്ത്, പി.പി. സുബൈർ, വി. ഉസ്മാൻ, വി.എം. അഷ്‌റഫ്, പി.പി. കെരീം, അജ്സൽ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.