താനൂർ : എൻജിൻ തകരാർ സംഭവിച്ച് കരയിൽനിന്ന് എട്ട് നോട്ടിക്കൽ മൈൽ ദൂരം കടലിൽ കുടുങ്ങിക്കിടന്ന മത്സ്യബന്ധനവള്ളത്തെയും 40 തൊഴിലാളികളെയും താനൂർ തീരത്ത് എത്തിച്ചു. പൊന്നാനിയിലെ ഫിഷറീസ് റസ്ക്യൂ ബോട്ടിൽ എത്തി റസ്ക്യൂ ഗാർഡ് അബ്ദുറഹ്മാൻ കുട്ടി, അലി അക്ബർ, സ്രാങ്ക് യൂനുസ്, മുഹമ്മദ് യാസിൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കാക്കച്ചിന്റെ പുരക്കൽ സിദ്ധീഖിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് കടലിൽ കുടുങ്ങിയത്.