എരമംഗലം : കോൺഗ്രസ് മലപ്പുറം ജില്ലാ അധ്യക്ഷനും യു.ഡി.എഫ്. ജില്ലാ ചെയർമാനുമായിരുന്ന യു. അബൂബക്കർ സ്മാരക പ്രഥമ പുരസ്കാരം യു.ഡി.എഫ്. കൺവീനർ എം.എം. ഹസ്സന് സമർപ്പിച്ചു.

എരമംഗലം കിളയിൽ പ്ലാസയിൽ നടന്ന അനുസ്മരണസമ്മേളനത്തിൽ പുരസ്കാരം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ.യിൽനിന്ന് എം.എം. ഹസ്സൻ ഏറ്റുവാങ്ങി.

സമ്മേളനം രമേശ് ചെന്നിത്തല ഉദ്‌ഘാടനംചെയ്തു. യു. അബൂബക്കർ സ്മാരക ഫൗണ്ടേഷനാണ് പുരസ്കാരം ഏർപ്പെടുത്തിയത്. ഇന്ത്യയെയും ചേരിചേരാ നയങ്ങളെയും ഏറെ മഹത്വത്തോടെ കണ്ട യാസർ അറഫാത്തിന്റെ പലസ്തീനൊപ്പമാണ് എക്കാലവും ഇന്ത്യയും ഇവിടുത്തെ മനുഷ്യരുമെന്നും അദ്ദേഹം പറഞ്ഞു.

സമഭാവനയുടെയും സൗമത്യയുടെയും പ്രതിരൂപമായിരുന്ന യു. അബൂബക്കർ മലപ്പുറം ജില്ലയിലെ കോൺഗ്രസ് പാർട്ടിയുടെയും സഹകരണ പ്രസ്ഥാനത്തിന്റെയും വളർച്ചയിലെ പ്രധാന കണ്ണിയായിരുന്നൂവെന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ എം.വി. ശ്രീധരൻ അധ്യക്ഷത വഹിച്ചു.

കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. അജയ്‌മോഹൻ, ഒ. അബ്ദുറഹിമാൻകുട്ടി, കെ.പി.സി.സി. അംഗങ്ങളായ വി. സെയ്‌ത്‌ മുഹമ്മദ് തങ്ങൾ, അഡ്വ. എ.എം. രോഹിത്, ഷാജി കാളിയത്തേൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി. രാജീവ്, സി.എം. യൂസഫ്, ഒ.സി. സലാഹുദ്ദീൻ, കല്ലാട്ടേൽ ഷംസു, അടാട്ട് വാസുദേവൻ, ടി.കെ. അഷ്‌റഫ്‌ തുടങ്ങിയവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *