പൊന്നാനി : പതിനേഴാമത് ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവം പൊന്നാനി ഹോപ് എം.എസ്.എസ്. സ്പെഷ്യൽ സ്കൂളിൽ തുടങ്ങി.വ്യാഴാഴ്ച പെൻസിൽ ഡ്രോയിങ്, പെയിന്റിങ്, വാദ്യസംഗീതം എന്നിവയാണുണ്ടായത്. ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് ആറുവരെ നാടോടിനൃത്തം, സംഘനൃത്തം, മോഹിനിയാട്ടം, ലളിതഗാനം, സംഘഗാനം, ദേശഭക്തിഗാനം എന്നീ ഇനങ്ങൾ അരങ്ങേറും. ജില്ലയിലെ 21 സ്പെഷ്യൽ സ്കൂളുകളിലെ 290 വിദ്യാർഥികൾ കലോത്സവത്തിൽ മാറ്റുരയ്ക്കും.കലോത്സവത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10-ന് പി. നന്ദകുമാർ എം.എൽ.എ. നിർവഹിക്കും. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷതവഹിക്കും.