പൊന്നാനി : മലപ്പുറം റവന്യൂ ജില്ല ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ പൊന്നാനി ഉപജില്ല ജേതാക്കളായി.ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ എടപ്പാൾ ഉപജില്ല രണ്ടാം സ്ഥാനവും മങ്കട ഉപജില്ല മൂന്നാം സ്ഥാനവും നേടി.ജൂനിയർ വിഭാഗം പെൺകുട്ടികളുടെ വിഭാഗത്തിൽ കൊണ്ടോട്ടി ഉപജില്ല രണ്ടാം സ്ഥാനവും വണ്ടൂർ ഉപജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പൊന്നാനി എം.ഇ.എസ്. കോളേജ് ഗ്രൗണ്ടിൽ നടന്ന ചാമ്പ്യൻഷിപ്പ് പൊന്നാനി നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനംചെയ്തു.
കോളേജ് പ്രിൻസിപ്പൽ ഡോ. ഇ. അനസ് മുഖ്യാതിഥിയായി.നഗരസഭ കൗൺസിലർ പി.വി. ലത്തീഫ്, എ.ഇ.ഒ. ശ്രീജ, കബഡി അസോസിയേഷൻ സെക്രട്ടറി പി. ഹസ്സൻകോയ, യോഗ അസോസിയേഷൻ സെക്രട്ടറി എം.വി. വാസുണ്ണി, കായികാധ്യാപകരായ കാദർകുട്ടി, ജിജിത്ത്, നാസർ എന്നിവർ പ്രസംഗിച്ചു.