പുറങ്ങ് : കുണ്ടുകടവ് പാലം അടച്ചിടൽ റീട്ടയിൻ വാളിന്റെ പണി ഒരുമാസത്തിനകം പൂർത്തീകരിക്കണമെന്ന് SDPI മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഹമ്മദ്
കബീർ പിവി ആവശ്യപ്പെട്ടു. പാലം അടച്ചതുമൂലം ജനങ്ങൾ വലിയതോതിലുള്ള യാത്രാ ക്ലേശമാണ് അനുഭവപ്പെടുന്നത്, സ്ത്രീകൾ, വിദ്യാർത്ഥികൾ, പ്രായമായവർ, വ്യാപാരികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, ബസ് ജീവനക്കാർ തുടങ്ങീ സമൂഹത്തിലെ മുഴുവൻ ആളുകളും യാത്രാ പ്രതിസന്ധി നേരിടുകയാണ് ആയതിനാൽ റീട്ടയിൻ വാളിന്റെ പണി ഒരുമാസത്തിനകം പൂർത്തീകരിച്ചു ജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കാൻ സ്ഥലം MLA നന്ദകുമാർ ഇടപെടണമെന്നും, ബദൽ മാർഗങ്ങൾ അവലംബിച്ച് റോഡുകളിലുള്ള വലിയ ബ്ലോക്കുകൾ നീക്കാൻ കൃത്യമായ ഇടപെടൽ നടത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. 25-09-24 ന് ചേർന്ന SDPI പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം, യോഗത്തിൽ സെക്രട്ടറി അസ്‌ലം, ഫസൽ റഹ്മാൻ, നസീർ, ഷാഹിദ് എവി, നിഷാദ് അബൂബക്കർ, ഉമർ കോയ, ഷഹീർ എന്നിവർ സംസാരിച്ചു.
