താനൂർ : യാത്രക്കാർക്ക് ദുരിതവുമായി ദേവധാർ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിന് ശമനമില്ല. മഴ ചാറിയാൽ പരിസരത്തെ വെള്ളം മുഴുവനായി ഒലിച്ചിറങ്ങുന്നത് ഇതിലേക്കാണ്. 11 വർഷം മുൻപാണ് പണിതത്. പാതയുടെ മധ്യഭാഗത്താണ് കൂടുതലായി തളം കെട്ടികിടക്കുന്നത്. നല്ല ഇറക്കത്തിലായതിനാൽ അരികുഭിത്തിയിൽ നിന്ന് സദാ ഉറവ പൊട്ടുകയും ചെയ്യും. ചെളിക്കെട്ടും പൂപ്പലും നിറഞ്ഞ് വഴുതി വീഴലും പതിവാണ്.

ഇരുചക്രവാഹനങ്ങൾ മാത്രമാണ് പ്രയാസപ്പെട്ട് ഇപ്പോൾ കടന്ന് പോകുന്നത്. റെയിൽവേയുടെ അധീനതയിലാണെങ്കിലും വെള്ളം ഒഴിവാക്കാൻ താനാളൂർ പഞ്ചായത്ത് മോട്ടർ പമ്പ് സെറ്റ് സ്ഥാപിച്ചിട്ടുണ്ട്. വെള്ളം അധികമായാൽ ഇടയ്ക്ക് നീക്കം ചെയ്യും. ഓടയും മറ്റും ഉയരത്തിലായതിനാൽ പൂർണമായി വിജയിക്കുന്നില്ല. കാലാവസ്ഥ മാറിയാലും വെള്ളക്കെട്ടിന് ശാശ്വതപരിഹാരം ഇതുവരെ കാണുന്നില്ലെന്നാണ് വിദ്യാർഥികളുടെയും നാട്ടുകാരുടെയും പരാതി.

Related Post

Leave a Reply

Your email address will not be published. Required fields are marked *