തിരൂർ : നഗരസഭാ ആയുർവേദ ഡിസ്പെൻസറിക്ക് തറക്കല്ലിട്ടു. വർഷങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഡിസ്പെൻസറിക്ക് തിരൂരിലെ ജീവകാരുണ്യപ്രവർത്തകൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി സൗജന്യമായി നൽകിയ ഭൂമിയിലാണ് കെട്ടിടമൊരുക്കുന്നത്. ഇ.ടി. മുഹമ്മദ് ബഷീർ എം.പി. അദ്ദേഹത്തിന്റെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച 38 ലക്ഷം ഉപയോഗിച്ചാണ് കെട്ടിടനിർമാണം നടക്കുന്നത്.
നഗരസഭാധ്യക്ഷ എ.പി. നസീമ തറക്കല്ലിട്ടു. ഉപാധ്യക്ഷൻ രാമൻകുട്ടി പാങ്ങാട്ട് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഫാത്തിമത്ത് സജ്ന, കെ.കെ. അബ്ദുസലാം, റസിയ ഷാഫി, വാർഡ് കൗൺസിലർ ഐ.പി. ഷാജിറ, കൗൺസിലർമാരായ അബ്ദുള്ളക്കുട്ടി, കെ. അബൂബക്കർ, നിർമല കുട്ടികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ഇബ്രാഹിം ഹാജിയെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.