പൊന്നാനി : മുണ്ടക്കൈ, ചൂരൽമല, വിലങ്ങാട് ദുരന്തത്തിൽ അകപ്പെട്ടവർക്ക് ആശ്വാസമേകാൻ പിന്നണി ഗായകനും ജീവകാരുണ്യപ്രവർത്തകനുമായ കൊല്ലം ഷാഫിയുടെ നേതൃത്വത്തിൽ ആരംഭിച്ച പാട്ടുവണ്ടി ജില്ലയിൽ പര്യടനം പൂർത്തിയാക്കി.പൊന്നാനിയിൽ ഗായകൻ സലീം കോടത്തൂർ ഉദ്ഘാടനംചെയ്തു. രണ്ടാം ദിനം പെരിന്തൽമണ്ണയിൽ നിന്നുമാരംഭിച്ച് കൊണ്ടോട്ടിയിൽ സമാപിച്ചു. സംസ്ഥാനത്തെ വിവിധ കലാ കൂട്ടായ്മകളുടെ സഹകരണത്തോടെ സ്നേഹതീരം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പാട്ടുവണ്ടി പ്രയാണംതുടരുന്നത്. ജില്ലയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എസ്.എം.എസ്. സിദ്ദീഖ്, പി.എ. അബ്ദുൽ ഹയ്യ്, റഹ്‌മാൻ മുതുവല്ലൂർ, സി.എച്ച്. സൈനുൽ ആബിദ്, ഷിഹാബ് പൂക്കൊളത്തൂർ, നൗഷാദ് നൗഷി, ഷിഹാബ് തിരൂർ, ശുഹൈബ് ജെറിൻ, മുസ്തഫ വളാഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.