മാറഞ്ചേരി : കേരള പി എസ് സി നടത്തുന്ന എൽ ഡി ക്ലർക് ഉൾപ്പെടെയുള്ള പരീക്ഷകളെയും തയ്യാറെടുപ്പുകളെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് സിക്സ്റ്റീൻ ഓഫ് മാറഞ്ചേരിയും ഡ്രീം മെന്റ്ർ അക്കാദമി മാറഞ്ചേരിയും സംയുക്തമായി ഓറിയന്റേഷൻ ക്ലാസ്സ് നടത്തി. പ്രിന്റിംഗ് ഡിപ്പാർട്മെന്റിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീ. ബിജേഷ് കെ.എ.എസ് ഉദ്ഘാടനം ചെയ്തു. ഡ്രീം മെന്റർ അക്കാദമി ഡയറക്ടർ റനീഷ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അഡ്വ. കെ.എ ബക്കർ, എം. ശ്രീരാമനുണ്ണി മാസ്റ്റർ, ഇസ്മായിൽ എ.എ, റബീഹ് വടശ്ശേരി പ്രസംഗിച്ചു. മത്സര പരീക്ഷാ പരിശീലന രംഗത്തെ പ്രഗത്ഭ അധ്യാപകരായ അൻവർ പുലാമന്തോൾ, വിനോദ് പട്ടാമ്പി എന്നിവർ ക്ലാസിന് നേതൃത്വം നൽകി.