ചങ്ങരംകുളം : മെന്റലിസത്തിൽ ടെലികൈനസിസ് വിഭാഗത്തിലാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിസിൽ ഇടം നേടിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25 ന് അങ്കമാലിയിൽ വെച്ച് നടന്ന പ്രോഗ്രാമിൽ മെന്റലിസത്തിൽ ടെലികൈനീസിസ് മാജിക് എന്ന വിഭാഗത്തിലാണ് ഇബ്രാഹിം വേൾഡ് വൈൽഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയത്… നൂറിലധികം മെൻ്റലിസ്റ്റുകളാണ് ഈ പ്രോഗ്രാമിൽ പങ്കെടുത്തത്. ആർട്ട് ഓഫ് മെന്റലിസം അക്കാദമിയുടെ ഭാഗമായാണ് ഇബ്രാഹിം അമയിൽ വേൾഡ് വൈൽഡ് ബുക്ക് ഓഫ് റെക്കോർഡ് നേടിയത്.നിലവിൽ ഹിപ്നോ & സുജോക് , റെഫ്ളക്സോളജി തെറാപിസ്റ്റ്.കക്കടിപ്പുറം അൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ അഡ്മിനിസ്ട്രേറ്റർ, ചെറുവല്ലൂർ അൽ മദ്റസത്തുൽ അശ്റഫിയ അധ്യാപകൻ, കേരള ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സ്കൗട്ട് മാസ്റ്റർ, SKSBV നന്നംമുക്ക് റെയ്ഞ്ച് & പൊന്നാനി മേഖല കൺവീനർ, SKSSF ചങ്ങരംകുളം മേഖല ജനറൽ സെക്രട്ടറി, തുടങ്ങി മേഖലകളിൽ പ്രവർത്തിച്ചുവരുന്നു.