Breaking
Thu. Apr 24th, 2025

കുറ്റിപ്പുറം : കുറ്റിപ്പുറം-തിരൂർ റോഡിൽ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ വരേയുള്ള റോഡിന്റെ ദുരവസ്ഥ വാഹനയാത്രികരെയും കാൽനടക്കാരെയും ദുരിതത്തിലാക്കുന്നു. ബസ്‌സ്റ്റാൻഡ് വൺവേ റോഡു മുതൽ സ്വകാര്യ ഓഡിറ്റോറിയം വരെ റോഡിൽ പലയിടത്തും വലിയ കുഴികളാണ്. മഴപെയ്താൽ റോഡ് ചെളിമയവും വെയിലായാൽ ഇവിടെ പൊടിമയവുമാണ്.

മാസങ്ങളായി തകർന്നുകിടക്കുന്ന റോഡിന്റെ ശോച്യാവസ്ഥ നാൾക്കുനാൾ വർധിക്കുമ്പോഴും പുനർനിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് ശ്രമങ്ങൾ നടത്താത്തത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമാണുണ്ടാക്കുന്നത്.

‘ജൽജീവൻ മിഷ’ന്റെ കുടിവെള്ളവിതരണ പൈപ്പ് സ്ഥാപിച്ച കുഴികൾ ശാസ്ത്രീയമായ രീതിയിൽ നികത്താത്തതും ആറുവരിപ്പാതാ നിർമാണത്തിന്റെ ഭാഗമായി നിർമിക്കുന്ന പുതിയ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണവുമാണ് റോഡിന്റെ തകർച്ചയ്ക്ക് പ്രധാനകാരണം. വാട്ടർ അതോറിറ്റിയെക്കൊണ്ടും ആറുവരിപ്പാതാ നിർമാണ കരാർ കമ്പനിയെക്കൊണ്ടും അവർകാരണം തകർന്ന റോഡിന്റെ ഭാഗങ്ങൾ പുനർനിർമാണം നടത്തേണ്ടതിന്റെ ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പിനാണെന്നിരിക്കേ വകുപ്പ് നോക്കുകുത്തിയാണ്. റോഡിലെ പൊടിശല്യത്തിന്റെ ഇരയാകുന്നത് പ്രധാനമായും പരിസരത്തെ വീട്ടുകാരും കച്ചവടക്കാരുമാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി, കളക്ടർ, ബന്ധപ്പെട്ട മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർക്കൊക്കെ വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് കമ്മിറ്റി നിവേദനം നൽകിയെങ്കിലും ഒരു നടപടിയും ഇതുവരെയുമുണ്ടായിട്ടില്ല.

സമരവുമായി കോൺഗ്രസ്

കുറ്റിപ്പുറം : തിരൂർ റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരേ സമരവുമായി കോൺഗ്രസ് രംഗത്ത്. വെള്ളിയാഴ്ച രാവിലെ റോഡ് ഉൾപ്പെടുന്ന 18-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധസമരം നടന്നത്. വാർഡ് പ്രസിഡന്റ് മുസ്തഫ പുഴനമ്പ്രം അധ്യക്ഷത വഹിച്ചു. വളാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിനു പുല്ലാനൂർ ഉദ്ഘാടനംചെയ്തു. ‌

കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ടി. സിദ്ദീഖ്, പാറക്കൽ ബഷീർ, സി. മൊയ്തീൻകുട്ടി, പി. ഹാരിസ്, ഇ.വി. ഷംസുദീൻ, കെ.പി. അസീസ്, ടി.വി. അബ്ദുള്ളക്കുട്ടി, അഹമ്മദ്കുട്ടി ചെമ്പിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *