പൊന്നാനി : കുറ്റിക്കാട് ഭഗവതീക്ഷേത്ര കമ്മിറ്റിയും വിശ്വ ചൈതന്യ കുറ്റിക്കാടും ചേർന്ന് നിളയോര പാതയിൽ ബലിതർപ്പണച്ചടങ്ങുകൾ സംഘടിപ്പിച്ചു. ആചാര്യൻ ശശികുമാർ പണിക്കർ കർമങ്ങൾക്ക് നേതൃത്വം നൽകി. പിതൃതർപ്പണത്തിന് വന്ന മുഴുവൻ ഭക്തജനങ്ങൾക്കും മാതാ അമൃതാനന്ദമയി മഠം കുറ്റിപ്പാല ആശ്രമവും വെള്ളീരി മരണാനന്തര സഹായ സമിതിയുംചേർന്ന് ചുക്കുകാപ്പിയും ലഘുഭക്ഷണവും വിതരണംചെയ്തു. ബലിതർപ്പണച്ചടങ്ങുകൾക്ക് ഇ.ജി. ഗണേശൻ, ടി. തുളസീദാസ് തുടങ്ങിയവർ നേതൃത്വംനൽകി. ചടങ്ങിൽ അഡ്വ. ശങ്കു ടി. ദാസ്, കർമ ബഷീർ എന്നിവർ പ്രസംഗിച്ചു.