എടപ്പാൾ : കായികതാരങ്ങൾക്ക് ആശ്വാസം പകർന്നു ജെ സി ഐ പൊന്നാനിയും എടപ്പാൾ ആരോഗ്യ നികേതനം ഹോസ്പിറ്റൽസും സംയുക്തമായി സംഘടിപ്പിക്കുന്ന സ്പോർട്സ് ആൻഡ് ഹെൽത്ത് പദ്ധതി കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് എടപ്പാൾ പഞ്ചായത്ത് പ്രസിഡണ്ട് സുബൈദ ടീച്ചർ ഉദ്ബോധിപ്പിച്ചു.ആയുർവേദവും ഫിസിയോതെറാപ്പിയും സമന്വയിപ്പിച്ചുള്ള അതിനൂതന ചികിത്സാ രീതിയാണ് പ്രസ്തുത പദ്ധതി ഡിസംബർ 2025 വരെ നീണ്ടുനിൽക്കുന്ന പ്രോഗ്രാമിൽ 40% കിഴിവ് നൽകുന്ന പ്രിവിലേജ് കാർഡിന്റെ വിതരണം ഉദ്ഘാടനം പൂക്കരത്തറ ദാറുൽ ഹിദായ സ്കൂളിൽ വച്ച് നടന്നു ചടങ്ങിൽ ജില്ലാ കബഡി മത്സരത്തിൽ വിജയികളായ സ്കൂൾ ടീമിനെ അനുമോദിച്ച് ഹോസ്പിറ്റൽ ടീം സ്നേഹോപഹാരം നൽകി.
ആരോഗ്യ നികേതനം ചീഫ് ഫിസിഷ്യൻ ഡോക്ടർ ഷമിൻ രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങ് സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു.ജെ സി ഐ പൊന്നാനി പ്രസിഡന്റ് ഖലീൽ റഹ്മാൻ പി ടി എ പ്രസിഡണ്ട്ടി സുലൈമാൻ, ടി വി എ കരീം, ഷറഫുദ്ദീൻ ഇ വി, സി വി ഹമീദ് മാസ്റ്റർ, അബ്ദുൽസലാം പി, ഇബ്രാഹിം എം പി, സാദിക്കലി എ, ഫക്രുദീൻ ടി, മുഹമ്മദ് ജാസിം മാസ്റ്റർ, സ്കൂൾ ലീഡർ മുഹമ്മദ് ഷാനിഫ് എന്നിവർ പ്രസംഗിച്ചു.കായിക രംഗത്ത് ഫിസിയോതെറാപ്പിയുടെ പങ്ക് എന്ന വിഷയത്തിൽ പ്രിൻസി നാരായണൻ ക്ലാസ് എടുത്തു ഷഹീർ മഞ്ചേരി നന്ദിയും പറഞ്ഞു.