എടപ്പാൾ : അവകാശ പോരാട്ടങ്ങളുടെ അഭിമാന വർഷങ്ങൾ എന്ന പ്രമേയത്തിൽ വരുന്ന 16,17 തിയ്യതികളിലായി മലപ്പുറത്ത് നടക്കുന്ന കോപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വട്ടംകുളം യൂണിറ്റ് തല സംഗമം വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു. ജില്ലാ സമ്മേളനം വിജയിപ്പിക്കാനും സമ്മേളനത്തിന്റെ ഭാഗമായി പ്രചരണ പരിപാടികൾ നടത്തുവാനും തീരുമാനിച്ചു.യൂണിറ്റ് സംഗമം സി ഇ ഒ മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് ടി യു ഉമ്മർ ഉദ്ഘാടനം നിർവഹിച്ചു. സി ഇ ഒ വട്ടംകുളം യൂണിറ്റ് വൈസ് പ്രസിഡന്റ് സാദിഖ് പോട്ടൂർ അധ്യക്ഷത വഹിച്ചു. സി ഇ ഒ പൊന്നാനി താലൂക്ക് പ്രസിഡന്റ് എം ശറഫുദ്ധീൻ, താലൂക് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്,ട്രഷറർ മുസ്തഫ കെ, റഷീദ് പി ടി, ഷാഫി യു കെ സുലൈമാൻ മൂതൂർ,യൂണിറ്റ് പ്രസിഡന്റ് ഷൈജു നെല്ലിശ്ശേരി, ജനറൽ സെക്രട്ടറി റഫീഖ് ചേകന്നൂർ, കാദർ ഭാഷ പ്രസംഗിച്ചു.