എടപ്പാൾ : 2022-24 അധ്യായന വർഷത്തിൽ NCVT കോഴ്സുകളിൽ വിജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്ത പരിപാടി വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് നജീബ് ഉദഘാടനം നിർവഹിച്ചു. സ്ഥാപനത്തിന്റെ എംഡി കെ ഉസ്മാൻ മുഖ്യപ്രഭാഷണവും ട്രസ്റ്റ് ഫൗണ്ടിങ് ചെയർമാൻ ഇബ്രാഹിം മുതൂർ ആശംസകൾ അറിയിക്കുകയും മാനേജർ ശ്രീനിവാസൻ നന്ദിയും പറഞ്ഞ പരിപാടിയിൽ 1200 ഇൽ 1000 മാർക്കിന് മുകളിൽ നേടി കോളേജ് ടോപ്പേഴ്‌സ് ആയ അരുണിമ ശശിധരൻ, നാജിയ മജീദ്, നഹിത ഫെബിൻ, വിവേക്, ഷഹദ് തുടങ്ങിയ വിദ്യാർത്ഥികൾക്ക് പ്രത്യേക ഉപഹാരവും സമർപ്പിച്ചു. 95% വിജയം നേടിയതിന് വിദ്യാർത്ഥികളെയും അധ്യാപകരേയും പ്രിൻസിപ്പൽ സുബൈർ സ്വാഗത പ്രസംഗത്തിൽ പ്രത്യേകം അഭിനന്ദിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *