എരമംഗലം : പെരുമ്പടപ്പ് ബ്ലോക്കിൽ കേരള സർക്കാർ ആയുഷ് ഹോമിയോപ്പാതി വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകൾക്കായി നടത്തുന്ന ‘ഷീ’ ഹെൽത്ത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഒ.എൻ.വി ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.സിന്ധു ഉദ്ഘാടനം ചെയ്തു.

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ അധ്യക്ഷത വഹിച്ചു. ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷെഹീർ,പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി, ബ്ലോക്ക്  സ്ഥിരം സമിതി അംഗങ്ങളായ  രാംദാസ് മാസ്റ്റർ, താജുന്നീസ, ബ്ലോക്ക് അംഗങ്ങളായ  റംഷാദ്, പി. അജയൻ, ആശാലത, പെരുമ്പടപ്പ് വൈസ് പ്രസിഡന്റ് പി. നിസാർ, വെളിയങ്കോട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സൈദ് പുഴക്കര, ബി ഡി ഒ അമൽ ദാസ്, ഡോ.ബിന്ദു പ്രശോബ് തുടങ്ങിയവർ പങ്കെടുത്തു.മെഡിക്കൽ ഓഫീസർമാരായ ഡോ. സി.കെ ഷാഹിന പദ്ധതി വിശദീകരിച്ചു.  ഡോ. അഭിലാഷ്, കെ. റസാഖ് ബോധവത്കരണ ക്ലാസെടുത്തു. മെഡിക്കൽ ക്യാമ്പിന് ഡോ. സി.എച്ച് ജഷീല, ഡോ. ജസീറ, ഡോ. കെ. അഞ്ജന എന്നിവർ നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *