തിരുവനന്തപുരം : കല, സാഹിത്യം, സാംസ്‌കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്‌കാരത്തിന് എം.ടി. വാസുദേവന്‍നായര്‍ അര്‍ഹനായി. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അറിയിച്ചു. ഒരുലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

നിയമസഭാ പുസ്തകോത്സവം നവംബര്‍ ഒന്നുമുതല്‍ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. 240 പുസ്തകങ്ങള്‍ മേളയില്‍ പ്രകാശനം ചെയ്യും. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കടുക്കുന്ന പാനല്‍ചര്‍ച്ചകള്‍, എഴുത്തുകാരുമായുള്ള സംവാദം, കവിയരങ്ങ്, അക്ഷരശ്ലോകസദസ്സ് എന്നിവയുണ്ടാകും. 160 പ്രസാധകരുടേതായി 255 സ്റ്റാളുകളുണ്ടാകും.

ആദ്യദിനത്തില്‍ നോബേല്‍ സമ്മാനജേതാവായ കൈലാഷ് സത്യാര്‍ഥി പങ്കെടുക്കും. തുടര്‍ദിവസങ്ങളില്‍ പെരുമാള്‍ മുരുകന്‍, ഷബ്നം ഹഷ്മി, ശശി തരൂര്‍, സന്തോഷ് ജോര്‍ജ് കുളങ്ങര, എം. മുകുന്ദന്‍, ആനന്ദ് നീലകണ്ഠന്‍, സച്ചിദാനന്ദന്‍, പ്രൊഫ. വി. മധുസൂദനന്‍ നായര്‍, സുഭാഷ് ചന്ദ്രന്‍, മീന കന്ദസ്വാമി, അനിതാ നായര്‍, പ്രഭാവര്‍മ, കെ.ആര്‍. മീര, ചന്ദ്രമതി, ഏഴാച്ചേരി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *