ചങ്ങരംകുളം : നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു.സമാപന സമ്മേളനം പി നന്ദകുമാർ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അംഗം രാഗി രമേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദീൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ഒപി ,ക്ഷേമകാര്യ സ്റ്റാൻറിഗ് ചെയ്ർമാൻ മുസ്തഫ ചാലു പറമ്പിൽ , ബ്ലോക്ക് മെമ്പർമാരായ ആശലത,ജമീല മനാഫ്,ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ ഷൺമുഖൻ, കൗസല്യ, റെഷിന റസാഖ്,ചാന്ദ്നി, ഫയാസ് , ഉഷ, നൗഷാദ്, അഷറഫ് കാട്ടിൽ, പഞ്ചായത്ത് സെക്രട്ടറി പ്രവീൺ കുമാർ , എച്ച് സി സാമുൽ ,വിഇഒ രതീഷ് ,സരുൺ ,വിവിധ രാഷ്ട്രീയ പ്രനിധികളായ ടി സത്യൻ, നാഹിർ ആലുങ്ങൽ ,സിഎം യൂസഫ്, അനിഷ് കെ തുടങ്ങിയവരും പങ്കെടുത്തു.ഓവറോള്‍ നേടിയ സിൽവർ സ്റ്റാർ നന്നംമുക്കിനും,സ്പോട്സ് ഓവർ റോൾ ചടപട നന്നംമുക്കിനും ട്രോഫി സമ്മാനിച്ചു.ചടങ്ങിന് ബിലാൽ നന്ദി പറഞ്ഞു