തിരൂർ : ഖയ്യാം തിയേറ്റർ നവീകരിച്ച് മാജിക് ഫ്രെയിംസ് ഖയ്യാമാക്കി പ്രദർശനം പുനരാരംഭിച്ചു. സിനിമാ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് തിയേറ്റർ ഏറ്റെടുത്തു. ആധുനികവത്കരിച്ചുള്ള നടത്തിപ്പ് പ്രയാസമായതിനാലാണ് തിയേറ്റർ പ്രവർത്തനം നിർത്തി പുതിയ മാനേജ്മെന്റിന് പാട്ടത്തിന് കൈമാറിയത്.തിരൂർ സെയ്‌്ന്റ് മേരീസ് പള്ളി വികാരി റവ. ഫാദർ ജോസഫ് മണ്ണഞ്ചേരിൽ ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷ എ.പി. നസീമ കേക്ക് മുറിച്ചു. നഗരസഭാ ഉപാധ്യക്ഷൻ പി. രാമൻകുട്ടി, മാജിക്ക് ഫ്രെയിംസ് എം.ഡി. ലിസ്റ്റിൻ സ്റ്റീഫൻ, ജന. മാനേജർ സെന്തിൽ രാജേഷ്, നസീർ ഹസ്സൻ, ആൽവിൻ ആൻറണി, മുരളി അനുഗ്രഹ, റിയാസ് കാസർകോട്, ഡി.വൈ.എസ്.പി. ഇ. ബാലകൃഷ്ണൻ, കവിതാ സാജു, നസ്റീൻ മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.