എരമംഗലം : വെളിയങ്കോട് താവളക്കുളത്ത് ദേശീയപാത മുറിച്ചുകടക്കാൻ നടപ്പാലം നിർമിക്കണമെന്ന് ഓൾ കേരള ടെയിലേഴ്‌സ് അസോസിയേഷൻ (എ.കെ.ടി.എ.) വെളിയങ്കോട് സമ്മേളനം ആവശ്യപ്പെട്ടു. വെളിയങ്കോട് പഴയകടവിൽ നടന്ന സമ്മേളനം എ.കെ.ടി.എ. പൊന്നാനി ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ബൈജു പുക്കയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി കെ.പി. രാജൻ, കദീജ ഹൈദരാലി, സുരേഷ്‌കുമാർ, പി.കെ. രവി, കെ.പി. റിൻസി, കെ.എ. ബാലൻ, സി. ജനാർദ്ദനൻ, വിജയൻ, സുബ്രഹ്മണ്യൻ, വാഹിദ തുടങ്ങിയവർ പ്രസംഗിച്ചു.