ചങ്ങരംകുളം : കാലാവസ്ഥാ വ്യതിയാനം പരിഹരിക്കാൻ വിദ്യാർഥികൾ ബോധവത്കരണത്തിന് മുന്നിട്ടിറങ്ങണമെന്ന് നജീബ് കാന്തപുരം എം.എൽ.എ. കോലിക്കര ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് കാംപസിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് നടന്ന കോൺസിറ്റ്-2024 അഞ്ചാമത് എഡിഷൻ ഇന്റർനാഷണൽ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.അദ്വവ ട്രസ്റ്റ് ചെയർമാൻ ഷാനവാസ്‌ വട്ടത്തൂർ അധ്യക്ഷനായി.അക്കാദമിക് ചെയർമാൻ യഹ്‌യ പി. ആമയം, പ്രിൻസിപ്പൽ ഡോ. കെ.എം. ലമിയ, അഷ്‌റഫ്‌ കോക്കൂർ, അഹമ്മദ് ബാഫഖി തങ്ങൾ, പി.പി. യൂസഫലി, സിദ്ദീഖ് പന്താവൂർ, സി.എം. യൂസഫ്, അടാട്ട് വാസുദേവൻ, പി.വി. മുഹമ്മദ് മൗലവി തുടങ്ങിയവർ പ്രസംഗിച്ചു.തൃശ്ശൂർ അഗ്രികൾച്ചറൽ സർവകലാശാലാ അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. എം.സി. രതി, സി. സഞ്ചോ ജോസ്, സെന്റർ ഫോർ ഡിവലപ്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി മുൻ ചെയർമാൻ ഡോ. ജോൺ ജെ. ലാൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ചു.സ്കൂൾ ഡയറക്ടർമാരുൾപ്പെടെ പങ്കെടുത്തു. വിവിധ സ്കൂളുകളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ പേപ്പർ പ്രസന്റേഷനും കലാപരിപാടികളും നടന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *