തിരൂർ : നഗരസഭാ കേരളോത്സവം സാംസ്കാരിക ഘോഷയാത്രയോടെ തുടങ്ങി. തിരൂർ റിങ് റോഡ് പരിസരത്തുനിന്നാരംഭിച്ച ഘോഷയാത്ര രാജീവ് ഗാന്ധി സ്മാരക സ്റ്റേഡിയത്തിൽ സമാപിച്ചു. കുടുംബശ്രീ, ടി.ഡി.ആർ.എഫ്., ഹരിതകർമസേന, എൻ.സി.സി., സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കാഡറ്റ്സ് എന്നിവർ പങ്കാളികളായി. നഗരസഭാധ്യക്ഷ എ.പി. നസീമ, ഉപാധ്യക്ഷൻ പി. രാമൻകുട്ടി, സ്ഥിരംസമിതി അധ്യക്ഷരായ ടി. ബിജിത, ഫാത്തിമത്ത് സജ്ന, റസിയ ഷാഫി, കൗൺസിലർമാരായ വി. നന്ദൻ, മിർഷാദ് പാറയിൽ, ഹാരിസ്, വി.പി ഷാനവാസ്, ഷരീഫ്, ഐ.പി. സീനത്ത്, സജ്ന അൻസാർ, ആസൂത്രണസമിതി ഉപാധ്യക്ഷൻ പി.കെ.കെ. തങ്ങൾ എന്നിവർ നേതൃത്വം നൽകി. സ്റ്റേഡിയത്തിൽ നഗരസഭാധ്യക്ഷ എ.പി. നസീമ ഉദ്ഘാടനം നിർവഹിച്ചു. ഉപാധ്യക്ഷൻ പി. രാമൻകുട്ടി അധ്യക്ഷനായി.