ചങ്ങരംകുളം: കോക്കൂരിൽ പാചകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചു ‘യുവതിക്ക് പരിക്കേറ്റു.വെള്ളിയാഴ്‌ച ഉച്ചയോടെയാണ് സംഭവം.കോക്കൂർ സെൻ്ററിൽ താമസിക്കുന്ന പുലൂണി വളപ്പിൽ അബ്‌ദുള്ളയുടെ വീട്ടിലെ കുക്കറാണ് പൊട്ടി തെറിച്ചത്.അബ്ദുള്ളയുടെ ഭാര്യ മിസിരിയക്കാണ് മുഖത്ത് പരിക്കേറ്റത്.മിസിരിയ കറി ഉണ്ടാക്കുന്നതിനിടെയാണ് ഉഗ്ര ശബ്ദത്തോടെ കുക്കർ പൊട്ടി തെറിക്കുകയായിരുന്നു.തലനാരിഴക്കാണ് വലിയ ദുരന്തത്തിൽ നിന്ന് യുവതി രക്ഷപ്പെട്ടത്.ശബ്‌ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ചേർന്നാണ് മിസിരിയയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.താടിയെല്ലിന് പൊട്ടൽ ഉണ്ടായതിനാൽ സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് യുവതി.ഒരു വർഷം മുമ്പ് എടപ്പാളിൽ നിന്ന് വാങ്ങിയ പുതിയ കുക്കറാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്.കറി പാചകം ചെയ്യുന്നതിനിടെ ഒരു വിസിൽ അടിച്ചു രണ്ടാമത്തെ വിസിൽ അടിക്കുന്നതിന് മുമ്പ് പാചകം ചെയ്തിരുന്ന കറിയടക്കം മുകളിലേക്ക് തെറിച്ച് വലിയ ശബ്ദത്തോടെ കുക്കറിൻ്റെ മുകൾ ഭാഗം ബിത്തിയിലേക്ക് തെറിക്കുകയായിരുന്നു.കുക്കർ വാങ്ങിയ സ്ഥാപനവുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് മിസിരിയയുടെ കുടുംബം.

Related Post

Leave a Reply

Your email address will not be published. Required fields are marked *