തിരൂരങ്ങാടി : ഭിന്നശേഷിക്കാർ അടക്കമുള്ളവർക്കുള്ള ക്ഷേമ പെൻഷൻ 2,000 രൂപയാക്കുന്നത് സർക്കാർ പരിഗണനയിലുണ്ടെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ എൻഎസ്എസ് യൂണിറ്റും ഭിന്നശേഷി ശാക്തീകരണ വേദിയും ചേർന്ന് സംഘടിപ്പിച്ച ഭിന്നശേഷി സൗഹൃദസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡോ. കബീർ മച്ചിഞ്ചേരിക്ക് സിഗ്‌നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദിയുടെ പ്രഥമ കർമശ്രേഷ്ഠ പുരസ്കാരം മന്ത്രി സമ്മാനിച്ചു.ഭിന്നശേഷി ശാക്തീകരണ മേഖലയിലെ വ്യക്തികളെയും സംഘടനകളെയും ചടങ്ങിൽ അനുമോദിച്ചു. ജംഷീർ കൈനിക്കരയും മറ്റും കലാ പരിപാടികൾ അവതരിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. കെ. അസീസ് അധ്യക്ഷത വഹിച്ചു.തിരൂരങ്ങാടി നഗരസഭാ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി, എം.കെ. ബാവ, ഹബീബ ബഷീർ, സുജിനി മുളമുക്കിൽ, ഡോ. എം. അലി അക്ഷദ്, ഡോ. വി.പി. ഷബീർ, എം. അക്ഷയ്, ഡോ. പി.ടി. നൗഫൽ, മുജീബ് താനാളൂർ, സലാം ഹാജി മച്ചിങ്ങൽ, സത്യഭാമ, ശബാനാ ചെമ്മാട്, സമീറ കുളപ്പുറം, പി. ആയിഷ, മൊയ്തീൻ കുട്ടി കടവത്ത്, സിറാജ വേങ്ങര, കെ.ടി. വിനോദ്, അഷ്റഫ് കുന്നുമ്മൽ, നൗഫൽ ഇല്ലിയൻ, ഹസീന പാലത്തിങ്ങൽ, അഷ്റഫ് കളത്തിങ്ങൽപ്പാറ, അഷറഫ് മനരിക്കൽ എന്നിവർ പ്രസംഗിച്ചു.