പൊന്നാനി: പൊന്നാനി ബിയ്യത്ത് പ്രവാസിയുടെ വീട് കുത്തിത്തുറന്ന് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ മുഖ്യപ്രതിയടക്കം മൂന്നു പേ ർ പിടിയിൽ.
തൃശൂർ വാടാനപ്പള്ളി സ്വ ദേശിയും പൊന്നാനി കരിമ്പന യിൽ താമസക്കാരനുമായ രാ യർമരക്കാർ വീട്ടിൽ സുഹൈൽ (46), പൊന്നാനി കടവനാട് മുക്രിയകം കറുപ്പം വീട്ടിൽ നാസർ (48), പാലക്കാട് കാ വശ്ശേരി പാലത്തൊടി മനോജ് (41) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
കഴിഞ്ഞ ഏപ്രിൽ 13നാണ് കേസിനാസ്‌പദമായ മോഷ ണം നടന്നത്. പിടിയിലായ സുഹൈലാണ് വീടികത്തു
സുഹൈൽ
കയറി മോഷണം നടത്തി യത്. അമ്പതോളം കേസുക ളിൽ പ്രതിയാണ് സുഹൈൽ. മോഷണമുതൽ വിൽക്കാൻ സഹായിക്കുകയും ഗൂഢാ ലോചന നടത്തുകയുമാണ് നാസർ ചെയ്തത്. ഇയാൾ മോഷണത്തിൽ നേരിട്ട് പങ്കെ ടുത്തത് സംബന്ധിച്ച് വ്യക്തത യില്ലെന്ന് പോലീസ് പറഞ്ഞു.
സ്വർണ്ണം വിൽപ്പന നടത്തി കൊടുക്കുകയും ഇതുമായി ബന്ധപ്പെട്ട് സാഹചര്യം ഒ രുക്കി കൊടുക്കുകയുമാണ്
നാസർ
മനോജ് ചെയ്തത്. കേസിൽ കൂടുതൽ പേർ പങ്കാളികളാ കാനുള്ള സാധ്യത തള്ളാ നാകില്ലെന്ന് ജില്ല പോലീസ് മേധാവി പറഞ്ഞു.
അന്വേഷണത്തിന്റെ ഒന്നാം ഘട്ടം മാത്രമാണ് പൂർത്തിയാ യിരിക്കുന്നത്. പ്രതികളിൽ നിന്ന് 1100 ഗ്രം സ്വർണ്ണം, ഏഴര ലക്ഷം രൂപ, രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകൾ എന്നിവ കണ്ട ടുത്തു. പ്രതികളെ ഉടൻ കസ്റ്റ ഡിയിൽ വാങ്ങും. നിലവിൽ പ്രതികൾ പറഞ്ഞ കാര്യങ്ങളിൽ
മനോജ്
വൈരുദ്ധ്യങ്ങളുണ്ട്. വിശദമായ അന്വേഷണത്തിൽ വ്യക്തത വരുത്തും. മോഷണവുമായി കുടുംബത്തിലുള്ളവർക്കോ അയൽപക്കങ്ങളിലുളളവർ ക്കോ ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് പരിശോധിക്കും. സുഹൈലിന്റെ ഭാര്യ വീട് മോ ഷണം നടന്ന വീടിനോട് ചേർ ന്നാണെന്നും ഇയാൾ ഇവിടെ എത്തിയപ്പോഴായിരിക്കാം മോ ഷണം നടന്ന വീട്ടിലെ സാഹ ചര്യം മനസ്സിലായതെന്നാണ് പോലീസ് നിഗമനം.