പൊന്നാനി : ചരിത്രകാരൻ ടി.വി. അബ്ദുറഹ്മാൻ കുട്ടിയുടെ ‘പത്തേമാരി വിസ്മയങ്ങളുടെ തിരയടികൾ’ എന്ന പുസ്തകം വ്യാഴാഴ്ച പ്രകാശനം ചെയ്യും. പൊന്നാനി എം.ഇ.എസ്. കോളേജിൽ വൈകീട്ട് നാലിനാണ് പരിപാടി. സെമിനാറും പത്തേമാരി തൊഴിലാളികളെ ആദരിക്കൽ ചടങ്ങും നടക്കും. പുസ്തകപ്രകാശനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. പത്രസമ്മേളനത്തിൽ ഒ.ഒ. ഷംസു, എം.എ. ഹസീബ്, കെ. കുഞ്ഞൻബാവ, മുഹമ്മദ് പൊന്നാനി, ഫത്താഹ് എന്നിവർ പങ്കെടുത്തു.