ചങ്ങരംകുളം : പെരുമുക്ക് ഉപ തെരഞ്ഞെടുപ്പിൽ വിജയിച്ച അബ്ദുറഹ്മാൻ സത്യ പ്രതിജ്ഞ ചെയ്തു.തിങ്കളാഴ്ച കാലത്ത് 10 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് കെവി ഷെഹീർ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ കരുണാകരൻ,മറ്റു പഞ്ചായത്ത് അംഗങ്ങൾ, സിപിഎം നേതാക്കളായ പി വിജയൻ,കുഞ്ഞുമുഹമ്മദ്, ഉണ്ണി തുടങ്ങി പ്രമുഖ സിപിഎം നേതാക്കളും പ്രവർത്തകരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.പെരുമുക്ക് വാർഡിൽ കോൺഗ്രസ്സ് മെമ്പറായിരുന്ന ഹക്കിം പെരുമുക്ക് രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.410 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാർത്ഥിയായ അബ്‌ദുറഹിമാൻ വിജയിച്ച് കയറിയത്.