താനൂർ : കരിങ്കപ്പാറ എസ്റ്റേറ്റ്പടിയിൽ നിർമിച്ച മസ്ജിദ് തിങ്കളാഴ്ച അസർ നമസ്‌കാരത്തിനു നേതൃത്വംനൽകി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും.കോഴിക്കോട് വലിയ ഖാസിയും കരിങ്കപ്പാറ മഹല്ല് ഖാസിയുമായ പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, സമസ്ത കേരള കേന്ദ്ര മുശാവറ അംഗം സൈതാലിക്കുട്ടി ഫൈസി കോറാട് തുടങ്ങിയവർ പങ്കെടുക്കും.