പൊന്നാനി : ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി. മേള വ്യാഴം, വെള്ളി ദിവസങ്ങളിലായി എം.ഐ. ഹയർസെക്കൻഡറി സ്‌കൂൾ, എം.ഐ.യു.പി. സ്‌കൂൾ എന്നിവിടങ്ങളിൽ നടക്കും. 77 സ്‌കൂളുകളിൽനിന്നായി രണ്ടായിരത്തഞ്ഞൂറിലധികം കുട്ടികൾ മേളയിൽ മാറ്റുരയ്ക്കും. വ്യാഴാഴ്ച രാവിലെ നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം മേള ഉദ്ഘാടനംചെയ്യും. സമാപനസമ്മേളനം പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്യുമെന്ന് എം.ഐ. സഭ സെക്രട്ടറി എ.എം. അബ്ദുസമദ്, എ.ഇ.ഒ. ടി.എസ്. ഷോജ, ടി. നവീൻ, സഫറുള്ള, യൂസഫ്, പി.പി. ഷംസു, ബി.പി. സുനിൽകുമാർ, എ. വിനോദ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.