പൊന്നാനി : നഗരസഭയും കുടുംബശ്രീ ജില്ലാ മിഷനും സംഘടിപ്പിക്കുന്ന കാർഷിക പ്രദർശന വിജ്ഞാന വിപണന ഭക്ഷ്യമേള ‘നാഞ്ചിൽ 2.0’ വെള്ളിയാഴ്ച പൊന്നാനി നിളയോരപാതയിൽ തുടങ്ങും.
വൈകീട്ട് മൂന്നിന് മന്ത്രി വി. അബ്ദുറഹ്‌മാൻ മേള ഉദ്ഘാടനംചെയ്യും. പി. നന്ദകുമാർ എം.എൽ.എ. അധ്യക്ഷതവഹിക്കും. മേള 31-ന് സമാപിക്കും.