എടപ്പാൾ : എടപ്പാൾ ടൗണിനെ സ്ത്രീസൗഹൃദ ടൗണാക്കി വികസിപ്പിക്കണമെന്ന് മഹിളാ കോൺഗ്രസ് തവനൂർ ബ്ലോക്ക് കമ്മിറ്റി നടത്തിയ എക്‌സിക്യുട്ടീവ് ക്യാമ്പ്-സഹസ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി. ഷഹർബാൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിൻസി ചാമപ്പറമ്പിൽ അധ്യക്ഷയായി.കെ.പി.സി.സി. അംഗം അഡ്വ. എ.എം. രോഹിത്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ, ഡി.സി.സി. സെക്രട്ടറി ഇ.പി. രാജീവ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി മാലതി വട്ടകുളം, അഡ്വ. കവിത ശങ്കർ, രമണി രാജഗോപാൽ, എൻ. രഞ്ജുഷ, പി. ജിൻസി, ജി. സുരേഖ എന്നിവർ പ്രസംഗിച്ചു.പരിശീലനക്ലാസിൽ അഡ്വ. ജലീൽ ഏലംകുളം, സുധീർ ഒതളൂർ, ജിഷ ഷാജു, സി. സുനിത, കെ.വി. പത്മജ എന്നിവർ പ്രസംഗിച്ചു. ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച കെ.എസ്.യു. നേതാവ് എൻ.ആർ. കീർത്തനയെ അനുമോദിച്ചു.