എടപ്പാൾ: തവനൂർ നിയോജക മണ്ഡലം നവകേരള സദസ്സിനായി വേദി ഒരുങ്ങുന്ന സഫാരി മൈതാനിയിൽ മന്ത്രിയും സംഘവും സന്ദർശിച്ചു. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ,മലപ്പുറം ജില്ലാ കലക്ടർ വി ആർ വിനോദ്, സൂപ്രണ്ട് ഓഫ് പോലീസ് തുടങ്ങിയ ഉയർന്ന ഉദ്യോഗസ്ഥർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രാമകൃഷ്ണൻ എന്നിവർ അടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ചത്. നവംബർ 27നാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന ജനകീയ നവകേരള സദസ്സ്.