തിരൂർ : സ്റ്റേറ്റിന്റെ പരമാധികാരം ഭരണഘടനയിലെ പൗരാവകാശ സംരക്ഷണത്തെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കേണ്ടതെന്ന് ജാമിഅ മിലിയ ഇസ്‌ലാമിയ സർവകലാശാല, സെന്റർ ഫോർ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് പ്രൊഫ. എൻ. സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു. തുഞ്ചൻ സ്മാരക ഗവ. കോളേജ് ഫോറം ഫോർ ഡെമോക്രസി ആൻഡ് സോഷ്യൽ ജസ്റ്റിസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫേഴ്സുമായി സഹകരിച്ച് സംഘടിപ്പിച്ച ഏകദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളേജ് പ്രിൻസിപ്പൽ ഡോ. എം.എസ്. അജിത്ത് അധ്യക്ഷത വഹിച്ചു.
അലംനൈ പ്രസിഡന്റ് മെഹർഷ കളരിക്കൽ, പി.ടി.എ. വൈസ് പ്രസിഡന്റ് എ.പി. മുജീബ്, വൈസ് പ്രിൻസിപ്പൽ ഡോ. അനിൽകുമാർ, സെമിനാർ കോഡിനേറ്റർ ഡോ. കെ.ടി. ജാബിർ, ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്ത്, സ്റ്റുഡന്റ്‌സ് വൈസ് ചെയർമാൻ വി.പി. സനീഹ എന്നിവർ സംസാരിച്ചു.വിവിധ സെഷനുകളിൽ അസി. പ്രൊഫ. ഡോ. ലിറാർ പുളിക്കലകത്ത്, അസി. പ്രൊഫ. കെ. ഷംസീർ, സി.കെ. ഫൈസൽ, ടി. നൂർജഹാൻ തുടങ്ങിയവർ പ്രബന്ധം അവതരിപ്പിച്ചു.