എടപ്പാൾ: പൂക്കരത്തറ വെങ്ങിനിക്കര ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാർ. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വെങ്ങിനിക്കരയിൽ താമസിക്കുന്ന വീട്ടുകാരും സമീപത്തെ ഓട്ടോ ഡ്രൈവറുമാണ് പുലിയെ കണ്ടതായി പറയുന്നത്. പുലിയെ കണ്ടു എന്ന് പറയപ്പെടുന്ന സ്ഥലങ്ങളിൽ ചങ്ങരംകുളം പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെകിലും ഒന്നും തന്നെ കണ്ടത്താനായില്ല.തുടർന്ന് പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പുലർത്താൻ അറിയിച്ചു. കൂടാതെ രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കാൻ പോലീസ് അറിയിച്ചിട്ടുണ്ട്.