താനൂർ : ആധാരം എഴുത്ത് അസോസിയേഷൻ താനൂർ യൂണിറ്റ് കൺവെൻഷൻ താനൂർ പ്രസ് ക്ലബ്ബിൽ നടന്നു.സംസ്ഥാന ഉപദേശകസമിതിയംഗം കെ. അബ്ദുൾ അസീസ് ഉദ്ഘാടനംചെയ്തു.സി. ഹുസൈൻ അധ്യക്ഷനായി. സംസ്ഥാന ട്രഷറർ സി.പി. അശോകൻ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് സെക്രട്ടറി കെ. ഗംഗാധരൻ, ജില്ലാ സെക്രട്ടറി മുഹമ്മദാലി, വേണു വളവന്നൂർ, ശശി തിരൂർ, കെ.വി. വിനീഷ്, ഒ.വി. ലിഷ, പി. വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.