തിരുനാവായ : എം.ടി.യുടെ ഓർമ്മകളിൽ, വേർപാടിന്റെ 15-ാം നാൾ തിരുനാവായ നാവാമുകുന്ദ ക്ഷേത്രക്കടവിൽ ബന്ധുക്കൾ ബലിതർപ്പണം നടത്തി. നിളയെ സാക്ഷിയാക്കി ത്രിമൂർത്തി സംഗമസ്ഥലമായ തിരുനാവായയിൽ ബ്രഹ്മാ, വിഷ്ണു, ശിവക്ഷേത്രങ്ങളിൽ തൊഴുത് കർമി ചൊല്ലിയ മന്ത്രങ്ങൾ ഏറ്റുചൊല്ലി കുടുംബാംഗങ്ങളും ബന്ധുക്കളും കർമങ്ങൾ നിർവഹിച്ചു.

എം.ടി.യുടെ ഭാര്യ കലാമണ്ഡലം സരസ്വതി, മകൾ അശ്വതി വി. നായർ, ഭർത്താവ് ശ്രീകാന്ത്, മകൻ മാധവ്, സഹോദരപുത്രരായ ടി. സതീശൻ, ടി. മോഹൻ ബാബു, സഹോദരീ പുത്രൻ എം.ടി. രാമകൃഷ്ണൻ, ബന്ധുക്കളായ മോഹൻ നായർ, ശ്രീരാമൻ തുടങ്ങി 17 പേരാണ് ബലിതർപ്പണം നടത്തിയത്.

ബുധനാഴ്ച രാവിലെ 9.15-ന് തുടങ്ങിയ ബലിതർപ്പണച്ചടങ്ങുകൾ 10.30 വരെ നീണ്ടു. ദേവസ്വം മുതിർന്ന കർമി സി.പി. ഉണ്ണിക്കൃഷ്ണൻ ഇളയത് ചടങ്ങുകൾക്ക് കാർമികത്വംവഹിച്ചു. പ്രഭാതഭക്ഷണവും പ്രസാദഊട്ടും ബന്ധുക്കളുടെ വകയായി ക്ഷേത്രത്തിൽ നടന്നു. തിലഹോമം, സായുജ്യപൂജ, താമരമാല എന്നീ വഴിപാടുകൾ നേർന്നാണ് എം.ടി.യുടെ കുടുംബം മടങ്ങിയത്. ഓർമ്മകളിൽ ഈറനണിഞ്ഞ്…

എം.ടി. വാസുദേവൻനായരുടെ വേർപാടിന്റെ 15-ാം നാൾ തിരുനാവായ നാവാമുകുന്ദക്ഷേത്രക്കടവിൽ അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി ബലിതർപ്പണം ചെയ്യുന്ന പത്നി കലാമണ്ഡലം സരസ്വതി

Related Post

Leave a Reply

Your email address will not be published. Required fields are marked *