തിരുനാവായ : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തിരുനാവായയിലുള്ള തിരൂർ പ്രാദേശികകേന്ദ്രവും കേരള സർക്കാർ സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് പി. ഭാസ്‌കരൻ ജന്മശതാബ്ദി സെമിനാർ നടത്തി.സംഗീതജ്ഞനും ചലച്ചിത്രപിന്നണി ഗായകനുമായ വി.ടി. മുരളി ഉദ്ഘാടനംചെയ്തു. കാംപസ് ഡയറക്ടർ ഡോ. എം. മൂസ അധ്യക്ഷത വഹിച്ചു. ഡോ. എം. സത്യൻ, ഡോ. രേഖ. ആർ. നായർ എന്നിവർ പ്രസംഗിച്ചു.
ഡോ. സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തി. ഡോ. ഡി.എസ്. മീനാക്ഷി, ഡോ. ആർ.വി.എം. ദിവാകരൻ, ഡോ. ഇ.എം. സുരജ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന ഗായകസംഘം, പി. ഭാസ്കരന്റെ ചലച്ചിത്രഗാനങ്ങൾ കോർത്തിണക്കി ഗാനാഞ്ജലി നടത്തി.