തവനൂർ : കാർഷിക ടൂറിസം സാധ്യതകളെക്കുറിച്ച് പഠിക്കാനും അഭിപ്രായങ്ങൾ പങ്കുവെക്കാനും കുറ്റിപ്പുറം എം.ഇ.എസ്. കാമ്പസ് സ്കൂൾ ടൂറിസം-സയൻസ് ക്ലബ്ബ് വിദ്യാർഥികൾ തവനൂർ കേരള കാർഷിക സർവകലാശാലാ കാമ്പസ് സന്ദർശിച്ചു. പ്രൊഫ. ഡോ. അബദുൽ ജബ്ബാർ വിദ്യാർഥികൾക്ക് കാർഷിക ടൂറിസം സാധ്യതകളെക്കുറിച്ച് വിവരിച്ചു.സർവകലാശാല പ്രവർത്തനങ്ങളോരോന്നും വിദ്യാർഥികൾ ഉദ്യോഗസ്ഥരിൽനിന്ന് ചോദിച്ചുമനസ്സിലാക്കി. വിനോദസഞ്ചാരികൾക്ക് വരാനും പച്ചപ്പുള്ള പ്രകൃതിയിൽ തണലേറ്റ് വിശ്രമിക്കാനുമുള്ള ഇടമാക്കിമാറ്റി കൃഷി സൗഹൃദ ടൂറിസം എന്നത് സാധ്യമാക്കുകയാണ് ഉദ്ദേശ്യമെന്ന് ഡോ. അബദുൾ ജബ്ബാർ വിദ്യാർഥികളോട് പറഞ്ഞു.സ്കൂൾ ശാസ്ത്രവിഭാഗം മേധാവി ഐ. രാജിയുടെ നേതൃത്വത്തിൽ പി.കെ. പ്രീത, സ്‌നിയ മോഹൻ, ജസ്‌ന, റംസീന എന്നീ അധ്യാപകരും വിദ്യാർഥികളെ അനുഗമിച്ചിരുന്നു.