തിരൂർ : താലൂക്ക് എൻ.എസ്.എസ്. വനിതാ യൂണിയൻ സംഘടിപ്പിച്ച ആതിര മഹോത്സവം തിരൂർ താലൂക്ക് യൂണിയൻ പ്രസിഡൻറ് ബി. വേണുഗോപാലൻ നായർ ഉദ്ഘാടനംചെയ്തു. തിരുവാതിരക്കളി ആചാരപരമായ സ്ത്രീശാക്തീകരണത്തിന്റെ ആദ്യ രൂപമാണെന്ന് അദ്ദേഹം പറഞ്ഞു.
വനിതായൂണിയൻ പ്രസിഡൻറ് സി.എസ്. വിമലകുമാരി അധ്യക്ഷതവഹിച്ചു. യൂണിയൻ വൈസ് പ്രസിഡൻറ് പി. വാണീകാന്തൻ, യൂണിയൻ സെക്രട്ടറി എസ്. മഹേഷ് കുമാർ, വനിതാ യൂണിയൻ സെക്രട്ടറി ജ്യോതി വേണുഗോപാൽ, എം.എസ്.എസ്. പ്രോഗ്രാം കോഡിനേറ്റർ സതീദേവി എന്നിവർ സംസാരിച്ചു. താലൂക്കിലെ 23 കരയോഗങ്ങൾ തിരുവാതിര അവതരിപ്പിച്ചു.