തിരൂർ : മാനസികാരോഗ്യ പരിപാലനരംഗത്ത് 25 വർഷത്തോളമായി മികച്ച സേവനം നൽകിവരുന്ന വെട്ടം വി.ആർ.സി. ഹോസ്‌പിറ്റലിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രോഗികൾക്കും കുടുംബാംഗങ്ങൾക്കും മികച്ച സേവനാന്തരീക്ഷം ഒരുക്കാൻ നവീകരിച്ച ഒ.പി. ബ്ലോക്ക് തുറന്നു.
മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്തു. കുറുക്കോളി മൊയ്തീൻ എം.എൽ.എ. അധ്യക്ഷനായി. രോഗികളുടെ ശാരീരിക വ്യായാമത്തിനും മാനസികോല്ലാസത്തിനുമുള്ള ടർഫിന്റെ ഉദ്ഘാടനം കോഴിക്കോട് മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് ചെയർപേഴ്സൺ കെ.ആർ. ജിനൻ നിർവഹിച്ചു.
മലപ്പുറം ഡി.എം.ഒ. ഡോ. ആർ. രേണുക മുഖ്യപ്രഭാഷണം നടത്തി. റിട്ട. ജില്ലാ ജഡ്‌ജി രമേഷ് ഭായ്, മലപ്പുറം ജില്ലാ ആസൂത്രണസമിതി അംഗം ഇ.എൻ. മോഹൻദാസ്, വി.ആർ.സി. മാനേജിങ് ഡയറക്ടർ സി.എം. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. കെ.ടി. മുഹമ്മദ്‌ഷാഫി, കെ.ടി.ഒ. അബ്ദുല്ല, കെ.ഒ. ഹൈദർ, പി.എം. ഇഖ്ബാൽ, കെ.ടി.ഒ. മുഹമ്മദ്കുട്ടി, പി.കെ. ഹംസുദ്ദീൻ, ഡോ. ആസിഫ് സയ്യിദ്, ഡോ. നിപുൺ, ഡോ. ഷാലിമാ ഷംസുദ്ദീൻ, ഡോ. ഫാത്തിമ മനാൽ എന്നിവർ പങ്കെടുത്തു.