താനൂർ : പന്ത്രണ്ടാമത് പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് കെ.എസ്.എസ്.പി.യു. താനാളൂർ യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ ട്രഷറർ രാജൻ തയ്യിൽ ഉദ്ഘാടനംചെയ്തു. സി. പ്രഭാകരൻ അധ്യക്ഷനായി. കെ. പരമേശ്വരൻ, പി. കൃഷ്ണൻ, പി. വാമനൻ, സി. ശശികുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി. പ്രഭാകരൻ (പ്രസി), സി.എച്ച്. സുഭദ്ര (സെക്ര), പി.പി. ബാലകൃഷ്ണൻ (ട്രഷ).