വട്ടംകുളം: കുളങ്കര താലപൊലി മഹോത്സവത്തിൻ്റെ ഭാഗമായി ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ പരിസര പ്രദേശങ്ങളിലെ കിണറുകൾ സൂപ്പർ ക്ലോറിനേഷൻ നടത്തി. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് അയ്യാപ്പിൽ, സി.ബീന, എസ്.ഫെബ, എം.കെ.സജിനി, വി.പി.സുനന്ദ, സി. സാവിത്രി, എം.വി.ബിന്ദു, എ.വാസന്തി എന്നിവർ നേതൃത്വം നൽകി. ഹെൽത്ത് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ 16, 17, 18, 19 തിയ്യതികളിൽ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് ,ഭക്ഷ്യ സുരക്ഷ വകുപ്പ് നേതൃത്വത്തിൽ ഉത്സവ നഗരിയിലും പരിസരങ്ങളിലും ആരോഗ്യ ശുചിത്വ പരിശോധന നടത്തും.