എടപ്പാൾ ∙ കണ്ടനകം കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പെട്രോൾ പമ്പ് ആരംഭിക്കാനുള്ള നീക്കങ്ങൾ തുടങ്ങി. സംസ്ഥാനപാതയിൽ എടപ്പാളിനും കുറ്റിപ്പുറത്തിനു ഇടയിൽ റോഡരികിൽ സ്ഥിതി ചെയ്യുന്ന കെഎസ്ആർസിയുടെ സ്ഥലത്താണ് സ്വകാര്യ ഉടമസ്ഥതയിൽ പെട്രോൾ പമ്പ് സ്ഥാപിക്കാൻ നീക്കം ആരംഭിച്ചത്. ഇതിന് മുന്നോടിയായി ഇവിടത്തെ മരങ്ങൾ മുറിച്ചു മാറ്റുന്ന ജോലി ആരംഭിച്ചു. കെഎസ്ആർടിസി റീജനൽ വർക്‌ഷോപ്പിനോട് ചേർന്ന ബോഡി ബിൽഡിങ് യൂണിറ്റിന് മുൻവശത്തെ 30 സെന്റ് സ്ഥലമാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. നിലവിൽ 25 ഏക്കർ സ്ഥലമാണ് കെഎസ്ആർസിയുടെ ഉടമസ്ഥതയിൽ ഉള്ളത്. ഇതിൽ 5 ഏക്കർ ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിനായി നേരത്തേ വിട്ടു നൽകിയിരുന്നു. ശേഷിക്കുന്ന സ്ഥലത്തുനിന്ന് മേഖലയിലെ പഞ്ചായത്തുകളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്നതിനായി ടാങ്ക് സ്ഥാപിക്കാനും സ്ഥലം നൽകിയിട്ടുണ്ട്. പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിന് തൊട്ടടുത്തുള്ള 5 സെന്റ് സ്ഥലം പതിറ്റാണ്ടുകൾക്ക് മുൻപ് കാലടി പോസ്റ്റ് ഓഫിസിന് കെട്ടിടം നിർമിക്കാനും വിട്ടു നൽകിയിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ കെട്ടിട നിർമാണം ആരംഭിച്ചിട്ടില്ല. 30 വർഷത്തെ വാടകയ്ക്കാണ് പെട്രോൾ പമ്പിന് സ്ഥലം വിട്ടു നൽകിയതെന്നാണ് സൂചന. കെഎസ്ആർടിസിയുമായുള്ള ധാരണാപത്രം ഒപ്പുവച്ചാൽ ജോലികൾ ആരംഭിക്കാനാണ് നീക്കം. എതിർവശത്ത് സ്കൂൾ പ്രവർത്തിക്കുന്നതിനാൽ പെട്രോൾ പമ്പ് ഇവിടെ ആരംഭിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം രംഗത്തു വന്നിട്ടുണ്ട്.

എടപ്പാൾ: കണ്ടനകം കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പെട്രോൾ പമ്പ് ആരംഭിക്കാനുള്ള നീക്കങ്ങൾ തുടങ്ങി. സംസ്ഥാനപാതയിൽ എടപ്പാളിനും കുറ്റിപ്പുറത്തിനു ഇടയിൽ റോഡരികിൽ...

കുമാരനാശാന് നാടകത്തിലൂടെ വനിതകളുടെ ആദരാഞ്ജലി

എടപ്പാൾ: കുമാരനാശാന്റെ നൂറാം ചരമവാർഷികത്തോടനുബന്ധിച്ച് എടപ്പാൾ ഗോൾഡൻ ഫ്ലെയിമിന്റെ നേതൃത്വത്തിൽ വനിതകളുടെ ആദരാഞ്ജലി. ‘പൂവും തോയവും’ എന്ന നാടകത്തിലൂടെയാണ് ഇവർ...

രാജ്യത്ത് ഭരണഘടനാ മൂല്യങ്ങൾ ഭരണകൂടങ്ങളാൽ ആക്രമിക്കപ്പെടുകയാണ് പി ഡി പി

പൊന്നാനി: ഭരണഘടനയുടെ മൂല്യങ്ങൾ സംരക്ഷിക്കേണ്ട ഭരണകൂടങ്ങളാൽ തന്നെ രാജ്യത്ത് ഭരണഘടന മൂല്യങ്ങൾ അക്രമിക്കപ്പെടുകയാണെന്ന് പി ഡി പി സംസ്ഥാന ജനൽ...

കേബിൾ ടി.വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സമ്മേളനം

എടപ്പാൾ : കേബിൾ ടി.വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ എടപ്പാൾ മേഖലാ സമ്മേളനം സംസ്ഥാന എക്‌സി. കമ്മിറ്റിയംഗം എം. രാജ്‌മോഹൻ ഉദ്ഘാടനംചെയ്തു. ചെറുകിട...

നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്തൂപത്തിലിടിച്ച് മറിഞ്ഞു

എടപ്പാൾ: നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ സ്തൂപത്തിലിടിച്ച് മറിഞ്ഞു. നടുവട്ടം കരിങ്കല്ലത്താണി റോഡിൽ അയിലക്കാടാണ് സംഭവം നടന്നത്. നിയന്ത്രണം വിട്ട...

നെല്ലിന്റെ ഓല കരിച്ചിൽ വില്ലൻ ബാക്ടീരിയയും തണ്ടുതുരപ്പനും

എടപ്പാൾ : പൊന്നാനി കോൾമേഖലയിൽ ഇലകരിച്ചിൽ ബാധിച്ച പ്രദേശങ്ങളിൽ കൃഷി ഉദ്യോഗസ്ഥർ പരിശോധന നടത്തി. അമ്‌ളത, ബാക്ടീരിയ മൂലമുള്ള ഓലകരിച്ചിൽ,...

വില കുത്തനെ ഇടിഞ്ഞു: നേന്ത്രൻ@20

എടപ്പാൾ : നേന്ത്രപ്പഴം വിലയിടിഞ്ഞു. മൊത്തവില കിലോയ്ക്ക് 20 രൂപവരെയെത്തി. പിടിച്ചുനിൽക്കാനാകാതെ വാഴക്കർഷകർ. ഓണക്കാലത്ത് 80 രൂപവരെ വിലയുണ്ടായിരുന്നതാണ്. ഇപ്പോൾ...

കെ സി ഇ എഫ് മെമ്പർഷിപ്പ് ക്യാമ്പയിൽ പൊന്നാനി താലൂക്കിൽ തുടക്കം

എടപ്പാൾ: കെ സി ഇ എഫ് മെമ്പർഷിപ്പ് ക്യാമ്പയിൽ പൊന്നാനി താലൂക്കിൽ തുടക്കം കുറിച്ചു. പൊന്നാനി ഹൗസിങ് സൊസൈറ്റി യിലെ...

കുറ്റിപ്പാലയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

എടപ്പാൾ: കൂനംമൂച്ചി നടുവട്ടം റോഡിൽ കുറ്റിപ്പാലയിൽ നിർത്തിയിട്ട ലോറിക്ക്  പിറകിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരണപ്പെട്ടു....