തവനൂർ : നിർദിഷ്ട തവനൂർ-തിരുനാവായ പാലത്തിന്റെ അലൈൻമെന്റ് നടപടികൾ ത്വരപ്പെടുത്തണമെന്നും ചെലവു കുറഞ്ഞ അലൈൻമെന്റിൽ പാലം യാഥാർഥ്യമാക്കണമെന്നും മാഘ മക മഹോത്സവം സംഘാടകസമിതി യോഗം ആവശ്യപ്പെട്ടു.

തവനൂരിലെ മാഘമക മഹോത്സവം ഫെബ്രുവരി 13-ന് ആഘോഷിക്കാൻ തീരുമാനിച്ചു. ത്രിമൂർത്തി സ്‌നാനഘട്ടിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രം തന്ത്രി ഡോ. നിത്യാനന്ദ അഡിഗയുടെ കാർമികത്വത്തിൽ ഗണപതിഹോമം, ശ്രീചക്ര പൂജ, കുടുംബ ഐശ്വര്യപൂജ, ലക്ഷ്മീനാരായണ പൂജ എന്നിവ നടക്കും.

താനൂർ മാതാ അമൃതാനന്ദമയീ മഠാധിപതി സ്വാമിനി അതുല്യാമൃത പ്രാണയുടെ നേതൃത്വത്തിൽ 1008 സ്ത്രീകൾ നടത്തുന്ന ലളിതാസഹസ്രനാമ പാരായണം, ധർമപ്രഭാഷണം, ബ്രഹ്മക്ഷേത്രം മേൽശാന്തി മനോജ് എമ്പ്രാന്തിരിയുടെ കാർമികത്വത്തിൽ നിളാപൂജ, നിളാ ആരതി, മകംതൊഴൽ എന്നിവയും നടക്കും. മാഘ മക മഹോത്സവത്തിന്റെ ബ്രോഷർ തവനൂർ ബ്രഹ്മസ്വംമഠം പ്രസിഡന്റ് രാമൻ ഭട്ടതിരിപ്പാട് പ്രകാശനംചെയ്തു. ബ്രഹ്മസ്വംമഠത്തിൽച്ചേർന്ന യോഗത്തിൽ ചീഫ് കോഡിനേറ്റർ തിരൂർ ദിനേശ് അധ്യക്ഷനായി. ജനറൽസെക്രട്ടറി തവനൂർ പ്രദീപ്, ജനാർദന മേനോൻ, സതി പദ്മനാഭൻ, അജയൻ ഉള്ളാട്ടിൽ, പദ്മിനി, മണികണ്ഠൻ പാലാട്ട്, രാമചന്ദ്രൻ തവനൂർ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *