എടപ്പാൾ : പൊൽപ്പാക്കര ആഴിക്കുറ്റിക്കാവ് പഞ്ചമൂർത്തിക്ഷേത്രത്തിലെ കളംപാട്ടും ഉത്സവവും വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു.ഉച്ചപ്പാട്ട്, ആലങ്കോട് കുട്ടൻ നായരുടെ മേളത്തോടെ താലം എഴുന്നള്ളിപ്പ്, ദേശവരവുകൾ, കളംപൂജ, കളപ്രദക്ഷിണം എന്നിവ പകൽപ്പൂരത്തിന് മിഴിവേകി. ആലങ്കോട് കുട്ടൻ നായരുടെ തായമ്പക, തെക്കിനിയേടത്ത് കൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കളത്തിലേക്ക് എഴുന്നള്ളിപ്പ്, കല്ലാറ്റ് മോഹനകൃഷ്ണക്കുറുപ്പിന്റെ കളംപാട്ട്, താലം എഴുന്നള്ളിപ്പ് എന്നിവയുണ്ടായി.ഉത്സവത്തലേന്ന് നാട്ടുകൂട്ടം കമ്മിറ്റിയുടെ ഗാനമേളയുമുണ്ടായി.