താനൂർ : കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് യൂണിയൻ ജില്ലാസമ്മേളനം താനൂരിൽ സംസ്ഥാന ജനറൽസെക്രട്ടറി ഹനീഫ കണ്ണൂർ ഉദ്ഘാടനംചെയ്തു.അച്യുതൻ വണ്ടൂർ അധ്യക്ഷനായി. ജില്ലാസെക്രട്ടറി നൗഷാദ് കരുവാരക്കുണ്ട് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ രാജേഷ് അപ്പാട്ട് സംഘടനാ റിപ്പോർട്ടും ജില്ലാ ട്രഷറർ അഹമ്മദ് വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡൻറ് സലാം മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. റസാക്ക് കണ്ണൂർ, ഇബ്രാഹിം തൃത്താല, സൈനുദീൻ പഠനക്കാട്, കുഞ്ഞിമോൻ കുറിയോടം, മുനീർ മങ്കട, വഹാബ് തിരൂരങ്ങാടി, പ്രകാശൻ തവനൂർ, ഉമ്മർ കരുളായി, സക്കീർഹുസൈൻ കാവനൂർ തുടങ്ങിയവർ പ്രസംഗിച്ചു.